കോഴിക്കോട് : കേരള സ്റ്റേറ്റ് എക്സ് സർവീസസ്സ് ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 1971ലെ ഇന്ത്യ-പാക്ക് യുദ്ധവിജയത്തിൻ്റെ അൻപത്തിമൂന്നാം വാർഷികം 'വിജയ് ദിവസ്' ആഘോഷിച്ചു. മാനാഞ്ചിറ സ്ക്വയറിലെ യുദ്ധസ്മാരക കവാടത്തിൽ നടന്ന ആഘോഷ പരിപാടി
റിട്ട. ജില്ലാ സൈനിക ബോർഡ് വൈസ് പ്രസിഡണ്ട് കേണൽ മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ജി.സി കൗൺസിലർ മെമ്പർ ഇ. മാധവൻ നായർ മുഖ്യപ്രഭാഷണം നടത്തി. പ്രകാശൻ. പി,മോഹൻ പട്ടോന, മോഹൻ, ഊർമ്മിള രാജഗോപാൽ,സി.എം സുഭാഷ് എന്നിവർ സംസാരിച്ചു.
തുടർന്ന് യുദ്ധത്തിൽ വീരമൃത്യു വരിച്ച വീര സൈനികരുടെ സ്മരണാർത്ഥം ദീപ സമർപ്പണവും നടന്നു.
0 Comments