സ്റ്റേജിൽ നിന്ന് വീണ് ഉമാ തോമസ് എംഎൽഎക്ക് ഗുരുതര പരിക്ക്.





കൊച്ചി: തൃക്കാക്കര എംഎൽഎ ഉമാ തോമസ് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ പരിപാടിക്കിടെ സ്റ്റേജിൽ നിന്ന് വീണ് ഗുരുതര പരിക്ക്. സ്റ്റേഡിയത്തിൽ നടക്കുന്ന നൃത്ത പരിപാടിയിൽ പങ്കെടുക്കാനാണ് ഉമ തോമസ് സ്റ്റേഡിയത്തിൽ എത്തിയത്. സ്റ്റേജിലേക്ക് കയറുമ്പോഴാണ് അപകടം നടക്കുന്നത്. സ്റ്റേജിന്റെ കൈവരിയിൽ നിന്ന് ഉമാ തോമസ് താഴെ വീഴുകയായിരുന്നു. വീഴ്ചയിൽ കോൺക്രീറ്റ് തറയിൽ തലയടിച്ച് രക്തസ്രാവം ഉണ്ടായിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. മന്ത്രി സജി ചെറിയാൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ പരിപാടികൾ സന്നിഹിതരായിരുന്നു.

Post a Comment

0 Comments