അത്തോളി: സംസ്കാര സാഹിതി അത്തോളി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി കെ.കരുണാകരൻ്റെ ചരമ ദിനവും, ജില്ലാ സ്കൂൾ കലോത്സവത്തിൽ യു പി വിഭാഗത്തിനു എ ഗ്രേഡ് നേടിയ വിദ്യാർത്ഥികളെ അനുമോദിക്കലും നടത്തി.പരിപാടി സംസ്കാര സാഹിതി ജില്ലാ ചെയർമാൻ നിജേഷ് അരവിന്ദ് ഉദ്ഘാടനം ചെയ്തു.സംസ്കാര സാഹിതി അത്തോളി പഞ്ചായത്ത് ചെയർമാൻ വാസവൻ പൊയിലിൽ അദ്ധ്യക്ഷം വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ വിദ്യാർത്ഥികൾക്ക് മൊമൻ്റോ വിതരണം ചെയ്തു.സി.കെറിജേഷ്,.സ്റ്റാൻ്റിംഗ് കമ്മറ്റി അംഗങ്ങളായ ഷീബ രാമചന്ദ്രൻ ,സുനീഷ് നടുവിലയിൽ വാർഡ് മെമ്പർമാരായ സന്ദീപ് നാലുപുരക്കൽ, രമ, സുനിൽ കൊളക്കാട്, ജൈസൽ കമ്മോട്ടിൽ, ടി.പി. അശോകൻ ,അജിത് കുമാർ കരുമുണ്ടേരി, വി.ടി.കെ.ഷിജു, ജയപ്രകാശ്, ദിനേശൻ,രാജേഷ് കൂട്ടാക്കിൽ എന്നിവർ പങ്കെടുത്തു.45 ഓളം വിദ്യാർത്ഥികളെ അനുമോദിച്ചു.ശിശുദിനത്തോടനുബന്ധിച്ച് ഉപജില്ലാ കലോത്സവത്തിൽ എൽ.പി.വിഭാഗത്തിലെ 116 ഓളം വിദ്യാർത്ഥികളെ സംസ്കാര സാഹിതി അത്തോളി അനുമോദിച്ചിരുന്നു. അനുമോദനച്ചടങ്ങിന് ശേഷം ബിനീഷ്, സുമേഷ് അത്തോളി, ഗിരീഷ് ത്രിവേണി, ഭാസ്കരൻ,ബാലകൃഷ്ണൻ ,സതീഷ്, ബിന്ദു രാജൻ തുടങ്ങി അത്തോളിയിലെ പ്രാദേശിക ഗായകർ അവതരിപ്പിച്ച കരോക്കേ ഗാനസന്ധ്യയും നടന്നു.സംസ്കാര സാഹിതി കൺവീനർ സി.കെ.പ്രകാശൻ സ്വാഗതവും സെക്രട്ടറി ശാന്തി മാവീട്ടിൽ നന്ദിയും പറഞ്ഞു.
0 Comments