കൊയിലാണ്ടി: യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവൽ ജില്ലതല രചന മത്സരങ്ങൾ 2024 ഡിസംബർ 22 ഞായറാഴ്ച നടക്കും. കാപ്പാട് ബീച്ചിൽ വെച്ച് നടക്കുന്ന പരിപാടിയുടെ. സംഘാടക സമിതി യോഗം ഡി.വൈ.എഫ്.ഐ ജില്ലാ സിക്രട്ടറി പി.സി ഷൈജു ഉദ്ഘാടനം ചെയ്തു. ബി.പി ബബീഷ്, എൻ ബിജീഷ്, അനുഷ പി.വി, സി ബിജോയ്, എം നൗഫൽ സംസാരിച്ചു. എം നൗഫൽ ചെയർമാനായും എൻ ബിജീഷ് കൺവീനറായും 51 അംഗ സംഘാടക സമിതി രൂപീകരിച്ചു.
0 Comments