കൊയിലാണ്ടി : പിഷാരികാവ് ക്ഷേത്രകലാ അക്കാദമിയുടെ ലോഗോ പ്രകാശനം പ്രശസ്ത എഴുത്തുകാരൻ ഡോ. സോമൻകടലൂർ നിർവഹിച്ചു. ചടങ്ങിൽ ദേവസ്വം ചെയർമാൻ ഇളയടത്ത് വേണുഗോപാൽ അധ്യക്ഷം വഹിച്ചു.ട്രസ്റ്റി ബോർഡ് അംഗങ്ങളായ സി. ഉണ്ണികൃഷ്ണൻ മാസ്റ്റർ,എരോത്ത് അപ്പുക്കുട്ടി നായർ, പുനത്തിൽ നാരായണൻകുട്ടി നായർ,കെ. ബാലൻ നായർ, എം. ബാലകൃഷ്ണൻ,അസിസ്റ്റന്റ് കമ്മിഷണർ കെ. പ്രമോദ്കുമാർ, ദേവസ്വം മാനേജർ വി. പി. ഭാസ്കരൻ, സി.അശ്വിൻദേവ്,കെ. കെ. രാകേഷ്, പി. സി. അനിൽകുമാർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ ലോഗോ തയ്യാറാക്കിയ അനീഷ്പുത്തഞ്ചേരിയെ ആദരിച്ചു.
ദേശീയ തലത്തിലും സംസ്ഥാനതലത്തിലും കലാ കായിക മത്സരങ്ങൾക്കും, വിവിധ സ്ഥാപനങ്ങൾക്കും ലോഗോ ഡിസൈൻ ചെയ്ത് ശ്രദ്ധേയനായ അനീഷ് പുത്തഞ്ചേരി
ഉള്ളിയേരി സ്വദേശിയാണ്.
0 Comments