യുദ്ധസ്മാരക സമർപ്പണം: ജനുവരി 24ന് കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി പുത്തഞ്ചേരിയിൽ.




പുത്തഞ്ചേരി: മാതൃരാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീര സൈനികരുടെ ഓർമ്മക്കായി പുത്തഞ്ചേരിയിൽ യുദ്ധസ്മാരകം പൂർത്തിയായി. ബഹു. കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി  ജനുവരി 24 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് രാജ്യത്തിനായി സമർപ്പിക്കും.
ചെയർമാൻ രജീഷ്കുമാർ ചടങ്ങിൽ അധ്യക്ഷത വഹിക്കും.  എം കെ രാഘവൻ എം പി,, സച്ചിൻദേവ് എം എൽ എ, ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ് ഷീജ ശശി, കോഴിക്കോട് ജില്ലാകളക്ടർ സ്നേഹിൽകുമാർ സിംഗ് ഐ എ എസ്,ഉള്ളിയേരി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് സി അജിത എന്നിവർ പങ്കെടുക്കും.

Post a Comment

0 Comments