കൊയിലാണ്ടി:ചരിത്രത്തിലെ ചാരു ദൃശ്യങ്ങളുടെ അപൂർവ്വ സംഗമ വേദിയായി മാറാനൊരുങ്ങുകയാണ് കൊയിലാണ്ടി ഗവൺമെന്റ് മാപ്പിള ഹയർസെക്കൻഡറി സ്കൂൾ. ഗവൺമെന്റ് മാപ്പിള വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ 122 മത് വാർഷിക ആഘോഷം മാസ്സ് ഫെസ്റ്റ് 25' ജനുവരി 26 ഞായർ റിപ്പബ്ലിക് ദിനത്തിൽ വിപുലമായ പരിപാടികളോടെ ആഘോഷിക്കപ്പെടുന്നു.
ജനുവരി 26 രാവിലെ 9 മണിക്ക് അംഗൻവാടി കലോത്സവത്തോടെയാണ് മാസ് ഫെസ്റ്റിന് തുടക്കമാവുന്നത്. ഒപ്പം എൽ.കെ.ജി യു.കെ.ജി വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറും.
മാസ് ഫെസ്റ്റ് ഉദ്ഘാടനം 26 ന് രാവിലെ 11 മണിക്ക് കാനത്തിൽ ജമീല എം.എൽ.എ നിർവഹിക്കും. ചടങ്ങിൽ പിടിഎ പ്രസിഡണ്ട് സത്താർ കെ. കെ അധ്യക്ഷത വഹിക്കുന്നു. ചടങ്ങിൽ ഈ അക്കാദമിക്ക് വർഷത്തിലെ വിവിധ പരിപാടികളിൽ വിജയികളായവർക്കുള്ള ഉപഹാര സമർപ്പണം നടത്തുന്നു, ഉപഹാര സമർപ്പണം നടത്തുന്നത് കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ ശ്രീമതി. സുധ കിഴക്കേ പാട്ട്. ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുന്നത് കൊയിലാണ്ടി നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ, മുഖ്യാതിഥി ബാലൻ അമ്പാടി ( സാമൂഹിക പ്രവർത്തകൻ ), ചടങ്ങിൽ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ ആശംസകൾ അർപ്പിച്ചു സംസാരിക്കുന്നു. ഉദ്ഘാടന വേദിയിൽ ജാനു തമാശ ഫെയിം ലിധിലാൽ വേദി പങ്കിടുന്നു.
ഉച്ചയ്ക്ക് 2 മണി മുതൽ ഗവ.മാപ്പിള വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എൽ.പി,യു. പി ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾ അണിയിച്ചൊരുക്കുന്ന വൈവിധ്യമാർന്ന വിവിധ കലാപരിപാടികൾ അരങ്ങേറുന്നു.
രാത്രി 7മണിക്ക് നടക്കുന്ന സമാപന പരിപാടിയിൽ മലയാളത്തിന്റെ പ്രശസ്ത പിന്നണിഗായകൻ സുനിൽകുമാർ നയിക്കുന്ന ഗാനമേള. പ്രസ്തുത പരിപാടിയിൽ ഐഡിയ സ്റ്റാർ സിംഗർ ആതിര കെ.കൃഷ്ണൻ, നൗഫൽ റഹ്മാൻ എന്നിവരും ഗാനങ്ങൾ ആലപിക്കും.
0 Comments