പുതുവര്‍ഷത്തിലൊരു ജീവകാരുണ്യ സന്ദേശം; പെയിന്‍ ആന്റ് പാലിയേറ്റീവിന് മരുന്നു നല്‍കി കോട്ടൂര്‍ എ യുപി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മാതൃകയായി



നടുവണ്ണൂർ: പുതുവര്‍ഷത്തില്‍ ജീവകാരുണ്യ സന്ദേശവുമായി കോട്ടൂര്‍ എ യു പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മാതൃകയായി.കുട്ടികളും അധ്യാപകരും സമാഹരിച്ചതുക കൊണ്ട് പെയിന്‍ പാലിയേറ്റീവിന് ആവശ്യമായ മരുന്നുകള്‍ നല്‍കി.സ്‌കൂള്‍ അസംബ്ലിയില്‍ നടന്ന ചടങ്ങില്‍ കോട്ടൂര്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ട്രഷറര്‍ പി കെ ബാലന്‍ മാസ്റ്റര്‍,സെക്രട്ടറി രജീഷ് വി.പി. എന്നിവര്‍ ചേര്‍ന്ന് പ്രധാന അധ്യാപിക ആര്‍ ശ്രീജയില്‍ നിന്നും ഏറ്റുവാങ്ങി.കേക്ക് മുറിക്കലും മിഠായി വിതരണവും മാറ്റിവെച്ച് കുട്ടികള്‍ എല്ലാവര്‍ഷവും പെയിന്‍ പാലിയേറ്റീവ് പുതുവര്‍ഷത്തില്‍ സഹായങ്ങള്‍ നല്‍കാറുണ്ട്.പെയിന്റ് പാലിയേറ്റീവിന്റെ പ്രവര്‍ത്തനങ്ങള്‍,നടത്തിപ്പ് രീതികള്‍,ലക്ഷ്യങ്ങള്‍,ചരിത്രം തുടങ്ങി നിരവധി കാര്യങ്ങള്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് പ്രവര്‍ത്തകര്‍ കുട്ടികളോട് വിശദീകരിച്ചു.പാലിയേറ്റീവ് നേഴ്‌സുമാരായ ഷില്‍ജ സിന്ധു, സ്‌കൂള്‍ ലീഡര്‍ ആനിയ എ.എസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Post a Comment

0 Comments