നാദാപുരം: കാലിക്കറ് സർവകലാശാല ബി.സോൺ കലോൽസവത്തിൽ ഇംഗ്ലീഷ് വിഭാഗം നാടക മത്സരത്തിൽ 'ദ ബ്ലാക്ക്' എന്ന നാടകവുമായി എത്തിയ പ്രൊവിഡൻസ് വുമൺസ് കോളേജിൻ്റെ പ്രകടനം ശ്രദ്ധേയമായി.
എ ശാന്തകുമാറിന്റ 'കറുപ്പ്' എന്ന നാടകത്തെ ആസ്പദമാക്കി എം എം രാഗേഷ് സംവിധാനം ചെയ്ത 'ദ ബ്ലാക്ക്' പുതിയ കാലത്തോട് ചേർന്ന് നിന്നാണ് പ്രേക്ഷകരോട് സംവദിച്ചത്.
സൂസൻ അലക്സാണ്ടർ എന്ന വെളുത്ത വർഗ്ഗക്കാരിയായ സ്ത്രീക്ക് കറുത്ത വർഗ്ഗക്കാരിയായ മാർഗരറ്റിനോടും മകൾ സാറയോടുമുള്ള വെറുപ്പാണ് നാടകത്തിന്റെ പ്രമേയം.
പേരിൽ പോലും വംശവും വെറുപ്പും തിരയുന്ന മനുഷ്യരുടെ സമകാലിക അവസ്ഥയെ പച്ചയായി ചിത്രീകരിക്കുകയായിരുന്നു നാടകം.
ദിയ ഫാത്തിമ ,ഐറിന എസ് നായർ , ഡെൽന, ഉസ്മ, ഫാത്തിമ, അൻഹ, ഗായത്രി, ആർദ്ര എന്നിവരാണ് അരങ്ങിൽ എത്തിയത്.
കലാസംവിധാനം സുബീഷ് ചേളന്നൂർ , ലൈറ്റ് ഡിസൈൻ ആകാശ്, സാങ്കേതിക സഹായം, ശിവൻ,പന്നിയൂർകുളം,എൻ പി ശശി കൊല്ലേരി, സഹ സംവിധാനം രമ്യ രാഗേഷ്.
0 Comments