ന്യൂസ് ബോക്സിൽ വായിക്കാം കോഴിക്കോട് ജില്ല വാർത്തകൾ.






............................................ /
📎
പെരുന്തിരുത്തി ഭാരതീയ വിദ്യാഭവൻ സ്കൂൾ ആന്വൽ ഫെസ്റ്റിവൽ 'സപര്യ' ആരംഭിച്ചു. ഭാരതിയ വിദ്യാഭവൻ കോഴിക്കോട് കേന്ദ്ര ചെയർമാൻ എ.കെ.ബി നായർ, കഥാകൃത്ത് പി.കെ.പാറക്കടവ്, നടൻ കോഴിക്കോട് സുധി എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നു.

📎
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിൻ്റെ നാലാം വാർഷിക ആഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച വനിത ഫെസ്റ്റ് ' കാതൽ 2K 25' കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് എൻ.പി.ബാബു അധ്യക്ഷനായിരുന്നു.

📎
കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി ഫെയ്സ് ബുക്ക് വഴി നൽകിയ വാർത്ത ഷെയർ ചെയ്തതതിൻ്റെ പേരിൽ വധഭീഷണി.രാത്രി 12.02 നാണ് തച്ചംപൊയിൽ സ്വദേശി എൻ പി സുഹൈബ് വാട്ട്സ് ആപ്പ് കോൾ വഴി ടി. ന്യൂസ് അഡ്മിൻ മജീദ് താമരശ്ശേരിക്കു നേരെ വധഭീഷണി ഉയർത്തിയത്.
ഇന്ന് രാവിലെ താമരശ്ശേരി ചുങ്കത്ത് എത്തി ശരിപ്പെടുത്തുമെന്നാണ് ഭീഷണി.അനധികൃതമായി ഡീസൽ കടത്തുകയായിരുന്ന വാഹനം പിടികൂടാനുള്ള ശ്രമത്തിനിടയൽ GST ഉദ്യോഗസ്ഥരെ ആക്രമിച്ച സുഹൈബിനെ എടച്ചേരി പോലീസ് അറസ്റ്റു ചെയ്ത വാർത്ത ഷെയർ ചെയ്തതിലുള്ള വിരോധമാണ് ഭീഷണിക്ക് കാരണം.

📎
ആൾ കേരള പെയിൻ്റേഴ്സ് ഫാമിലി അസോസിയേഷൻ കോഴിക്കോട് ജില്ലാ കൺവെൻഷൻ ജനുവരി 26 ന് രാവിലെ 10 മണിക്ക് ഉള്ളിയേരി വ്യാപാര ഭവനിൽ നടക്കും.

📎.
കൊളത്തൂരപ്പൻ ക്ഷേത്രത്തിൽ ശിവക്ഷേത്രം മാറ്റി പ്രതിഷ്ഠിക്കൽ ഫെബ്രുവരി 2 ഞായറാഴ്ച നടക്കും.  

📎
കൂമുള്ളി ആശാരിക്കൽ ഉത്സവാഘോഷം ജനുവരി 25,25 തിയ്യതികളിൽ നടക്കും. ഉൽസവത്തോടനുബസിച്ച്
ഇളനീർകുല വരവ്, താലപ്പൊലി, വിവിധ തിറകൾ, തായമ്പക എന്നിവയുണ്ടായിരിക്കും.

📎
കോടഞ്ചേരി മരിയൻ തീർഥാടനകേന്ദ്രത്തിൽ പരിശുദ്ധ കന്യകാമറിയത്തിൻ്റെയും വിശുദ്ധ സെബസ്ത്യാനോസി ന്റെയും തിരുനാളിന് കൊടിയേറി. കൊടിയേറ്റ് കോടഞ്ചേരി മരിയൻ തീർഥാടനകേന്ദ്രം റെക്ടർ ഫാ.കുര്യാക്കോസ് ഐക്കൊളമ്പിൽ നിർവഹിച്ചു.

Post a Comment

0 Comments