കോഴിക്കോട്: കേരള പട്ടികജാതി-പട്ടികവർഗ്ഗ ഗവേഷണ പരിശീലന വികസന പഠന വകുപ്പിൻ്റെ(കിർത്താഡ്സ്) ആഭിമുഖ്യത്തിൽ കഴിഞ്ഞ എട്ട് ദിവസമായി ചേവായൂരിലെ കിർത്താഡ്‌സ് ക്യാമ്പസിൽ നടന്നുവന്ന 'നെറതിങ്ക -24 'ദേശീയ ഗോത്രമേള ഇന്ന് അവസാനിക്കുന്നു.
കേരളം, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, കർണ്ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ ഗോത്ര ജനതയുടെ വിജ്ഞാന സമ്പത്ത് വിളിച്ചോതിയ വിവിധ പരിപാടികളാണ് ഡിസംബർ 24 മുതൽ മേളയോടനുബന്ധിച്ച് നടന്നത്.
ഗോത്ര വൈദ്യ ക്യാമ്പ്, ദേശിയ ഗോത്രകലാമേള, ദേശീയ ഗോത്രഭക്ഷ്യമേള, ഗോത്ര സാഹിത്യ സംവാദ സദസ്സ് ,ഗോത്ര കരകൗശല ഉൽപ്പന്ന പ്രദർശനവും വിൽപ്പനയും മേളയുടെ ഭാഗമായിട്ടുണ്ടായിരുന്നു.
0 Comments