ന്യൂസ് ബോക്സിൽ പ്രാദേശിക വാർത്തകൾ.







📎
സി.പി ഐ(എം) കോഴിക്കോട് ജില്ലാ സെക്രട്ടറിയായി എം.മെഹബൂബ് തിരഞ്ഞെടുക്കപ്പെട്ടു.കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റിൽ അംഗമായിരുന്നു മെഹബൂബ്. വടകരയിൽ മൂന്ന് ദിവസമായി നടന്നു വന്ന കോഴിക്കോട് ജില്ലാ സമ്മേളനത്തിൻ്റെ സമാപനത്തിൻ്റെ ഭാഗമായി ബഹുജന റാലിയും റെഡ് വളണ്ടിയർമാർച്ചും നടന്നു.

📎
മലയോര ഹൈവേയുടെ കോടഞ്ചേരി- കക്കാടം പൊയിൽ റീച്ച് ഗതാഗത സജ്ജമായി.ഫെബ്രുവരി 15ന് വൈകുന്നേരം 4 ന് കൂടരഞ്ഞിയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ റോഡ് നാടിന് സമർപ്പിക്കും.

📎
ജില്ലാ സ്പോർട്സ് കൗൺസിൽ വോളിബോൾ ടെക്നിക്കൽ കമ്മിറ്റി സംഘടിപ്പിക്കുന്ന മിനി വോളിബോൾ ചാമ്പ്യൻഷിപ്പ് നാളെ വടകരയിൽ തുടങ്ങും. ഫെബ്രുവരി 1, 2 തിയ്യതികളിൽ മേപ്പയിൽ ഐ.പി.എം അക്കാദമിയിലാണ് ചാമ്പ്യൻഷിപ്പ് നടക്കുക. 26 ടീമുകൾ ടൂർണമെൻ്റിൽ പങ്കെടുക്കും.

📎
തിരുവങ്ങൂരിൽ ഇന്ന് പുലർച്ചെ കെ.എസ് ആർ ടി സി സ്വിഫ്റ്റ് ബസ് ഡിവൈഡഡറിൽ ഇടിച്ചു കയറി അപകടം. തിരുവങ്ങൂരിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന സർവ്വീസ് റോഡിലാണ് അപകടം നടന്നത്. മൂകാംബികയിൽ നിന്നും കോഴിക്കോട്ടേക്ക് വരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.

📎
കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ശാസ്ത്ര കലാജാഥ 'ഇന്ത്യാ സ്റ്റോറി'ക്ക് ഇന്ന് വൈകുന്നേരം മുക്കം അഗസ്ത്യമുഴിയിൽ സ്വീകരണം നൽകി.

Post a Comment

0 Comments