കഥകളി വിദ്യാലയത്തിൽ പ്രതിഭാസംഗമം നടന്നു.




കൊയിലാണ്ടി: പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ സ്ഥാപിച്ച ചേലിയ കഥകളി വിദ്യാലയം പ്രതിഭാ സംഗമം നടത്തി. ദേശീയ, സംസ്ഥാന, ജില്ല, സഹോദയ, സബ്ബ് ജില്ല തലങ്ങളിൽ കലാ -കായിക മത്സരങ്ങളിൽ മികച്ച വിജയം കൈവരിച്ച കഥകളി വിദ്യാലയത്തിലെ 51  വിദ്യാർത്ഥികളെയാണ് പ്രതിഭാ സംഗമത്തിൻ അനുമോദിച്ചത്. 

           വിദ്യാലയം  പ്രസിഡൻ്റ് 
ഡോ. എൻ.വി. സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത സിനിമ - ടെലിവിഷൻ താരം  മധുലാൽ കൊയിലാണ്ടി  ഉദ്ഘാടനവും പ്രതിഭകൾക്ക്  ഉപഹാര സമർപ്പണവും നടത്തി.
 
                 കെ.കെ. ശങ്കരൻ മാസ്റ്റർ, വിജയരാഘവൻ ചേലിയ, കലാമണ്ഡലം ശിവദാസ്, വി. നാരായണൻ മാസ്റ്റർ, സന്തോഷ് സത്ഗമയ, ടി. നാരായണൻ, എൻ.കെ. ശശി, അഡ്വ. പ്രശാന്ത്, സുധീഷ് നന്മ, വൈ. സിനി, ജി. പ്രശോഭ്
എന്നിവർ  സംസാരിച്ചു.  
പ്രതിഭകൾ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.

Post a Comment

0 Comments