കൊയിലാണ്ടി:
പന്തലായനി ഗവ. ഹയർസെക്കന്ററി സ്കൂൾ 64-ാം വാർഷികത്തിന്റെ ഭാഗമായി ടീം ചെസ്സ് ടൂർണമെന്റ് സംഘടിപ്പിച്ചു. പരിപാടി കൊയിലാണ്ടി നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ഇ.കെ അജിത്ത് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി. എ പ്രസിഡന്റ് ശ്രീമതി ജെസി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ് ശ്രീമതി സി.പി സഫിയ, ശ്രീജിത്ത് കെ കെ, ബാജിത് സി.വി, പി. രാകേഷ് കുമാർ എന്നിവർ സംസാരിച്ചു. കൊയിലാണ്ടി ലിറ്റിൽ മാസ്റ്റേഴ്സ് ചെസ്സ് അക്കാദമിയിലെ രാമകൃഷ്ണൻ മാസ്റ്റർ, കൃഷ്ണൻ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.
ഹൈസ്കൂൾ വിഭാഗത്തിൽ പന്തലായനി ഹയർസെക്കന്ററി സ്കൂൾ, പൊയിൽകാവ് എച്ച് എസ് ഒന്നും രണ്ടും സ്ഥാനം നേടി. യൂ പി തലത്തിൽ കാവുംവട്ടം എം യു പി, ജി എച്ച് എസ് എസ് പന്തലായനി യഥാക്രമം ഒന്നും രണ്ടും സ്ഥാനം നേടി. എൽ പി വിഭാഗത്തിൽ പെരുവട്ടൂർ എൽ പി ഒന്നാം സ്ഥാനവും കുറുവങ്ങാട് സെൻട്രൽ യു പി രണ്ടാം സ്ഥാനവും നേടി.സമ്മാനങ്ങൾ അടുത്ത മാസം നടക്കുന്ന വാർഷികാഘോഷത്തിൽ വിതരണം ചെയ്യും.
0 Comments