മുചുകുന്ന് യു.പി സ്കൂളിൽ പഠനപരിപോഷണ പദ്ധതി.




മൂടാടി: മുചുകുന്ന് യു.പി സ്കൂളിൽ  "പടവ്" പഠനപരിപോഷണ പദ്ധതി മൂടാടി പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വൈകീട്ട് ആറുമണി മുതൽ എട്ട് മണി വരെ  എൽ.എസ്.എസ് , യു.എസ് .എസ്  പരിശീലനം നൽകും. പരിപാടിയിൽ പിടിഎ പ്രസിഡണ്ട്  രഘുനാഥ് അധ്യക്ഷത വഹിച്ചു.  
               സ്വാഗതവും  മുൻ ബി.ആർ.സി. ട്രെയിനർ വി. കണാരൻ മാസ്റ്റർ
ക്ലാസ് നയിച്ചു. പ്രധാനാധ്യാപിക വി. സബിത ടീച്ചർ, എം.കെ. സിന്ധു ടീച്ചർ, എ. മനോജ് മാസ്റ്റർ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments