ഓസ്‌കർ; ബ്ലസിയുടെ ആടുജീവിതം പട്ടികയിൽ.







ജനുവരി 17ന് ഓസ്ക‌ർ നോമിനേഷൻസ് പ്രഖ്യാപിക്കും.
മികച്ച ചിത്രത്തിനായുള്ള ഓസ്ക‌ർ അവാർഡ്‌സ് പ്രഥമ പരിഗണന പട്ടികയിൽ ഇടംപിടിച്ച് പൃഥ്വിരാജ്- ബ്ലെസി ചിത്രം ആടുജീവിതവും പായൽ കപാഡിയയുടെ ഓൾ വി ഇമാജിൻ ആസ് ലൈറ്റ്, സൂര്യയുടെ കങ്കുവ, രൺദീപ് ഹൂഡയുടെ സ്വതന്ത്ര വീർ സവർക്കർ, സന്തോഷ്(ഇന്ത്യ- യുകെ), ബാൻഡ് ഓഫ് മഹാരാജാസ് എന്നീ ഇന്ത്യൻ സിനിമകൾ.
323 സിനിമകളാണ് മികച്ച ചിത്രത്തിനായുള്ള ഓസ്കർ മത്സരത്തിനായി അപേക്ഷകൾ അയച്ചിരുന്നത്.അതിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 207 സിനിമകളിൽ ആടുജീവിതവും ഉൾപ്പെട്ടിട്ടുണ്ട്. ജനുവരി എട്ടിന് ഈ പട്ടികയിലെ സിനിമകളെ ഉൾപ്പെടുത്തി നോമിനേഷനായുള്ള വോട്ടിങ് ആരംഭിക്കും. ജനുവരി 17ന് ഓസ്ക‌ർ നോമിനേഷൻസ് പ്രഖ്യാപിക്കും.207 സിനിമകളിൽ നിന്നും വോട്ടിങിലൂടെ തിരഞ്ഞെടുക്കുപ്പെടുന്ന പത്ത് സിനിമകളാണ് മികച്ച ചിത്രത്തിനായുള്ള ഓസ്കർ നോമിനേഷനിലേക്കു പരിഗണിക്കപ്പെടുന്നത്.

Post a Comment

0 Comments