📎
വർധിച്ചു വരുന്ന റോഡപകടങ്ങൾ കുറയ്ക്കുന്നതിനും സീറ്റ് ബെൽട്ട്, ഹെൽമറ്റ് എന്നിവ ധരിക്കുന്നതിനെക്കുറിച്ച് ബോധവൽക്കരണം നടത്തുന്നതിനുമായി മോട്ടോർ വാഹന വകുപ്പ് പോലീസ് ഡിപ്പാർട്ടമെൻ്റുമായി ചേർന്ന് റോട്ടറി ക്ലബ്ബിൻ്റെയും മറ്റ് സന്നദ്ധ സംഘടനകളുടേയും സഹകരണത്തോടെ കോഴിക്കോട് വെച്ച് റോഡ് സുരക്ഷ ബോധവൽക്കരണ മാരത്തൺ-2025 സംഘടിപ്പിക്കുന്നു.ഫെബ്രുവരി 1 ന് രാവിലെ 6.30 ന് മലബാർ ക്യസ്ത്യൻ കോളജിൽ നിന്ന് ആരംഭിച്ച് കോഴിക്കോട് ബീച്ചിൽ സമാപിക്കും.
📎
മഹാത്മ ഗാന്ധി രക്തസാക്ഷി ദിനത്തിൽ നന്മണ്ട ഹയർ സെക്കണ്ടറി സ്കൂൾ എൻ.സി.സി യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. ഹെഡ്മാസ്റ്റർ അബൂബക്കർ സിദ്ദിഖ് നേതൃത്വം നൽകി. ചടങ്ങിൽ എൻ.സി.സി.ഓഫീസർ അരുൺ.സി, സീനിയർ കേഡറ്റുകളായ ഹാദി അമീൻ, നാഫിനൂർ, കീർത്തന, എൻ.എസ്.ശ്രീലക്ഷ്മി, ആരതി എന്നിവർ സംസാരിച്ചു.
📎
കോഴിക്കോട് ജില്ല അതിവേഗം അതിദാരിദ്ര മുക്തിയിലേക്ക്.അതിദരിദ്ര കുടുംബങ്ങളിൽ 75% വും അതിദാരിദ്ര്യ മുക്തമായി.സമ്പൂർണ അതിദാരിദ്ര്യമുക്ത സംസ്ഥാനമാകുക എന്ന പ്രഖ്യാപിത ലക്ഷ്യത്തിന്റെ ചിറകിലേറി സംസ്ഥാനം കുതിക്കുമ്പോൾ കോഴിക്കോട് ജില്ലയിലും അതിനനുസൃമായ മുന്നേറ്റം. ജില്ലയിൽ അതിദരിദ്രരായി ആകെ കണ്ടെത്തിയ 6773 കുടുംബങ്ങളിൽ
5142 കുടുംബങ്ങളെയും (75%)
അതിദാരിദ്ര്യ പട്ടികയിൽ നിന്ന് മുക്തമായിട്ടുണ്ട്.
📎
അത്തോളി ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ 7 ലക്ഷം ഫണ്ടിൽ നൽകുന്ന ഭിന്നശേഷി, വയോജന ഉപകരണ വിതരണം പ്രസിഡൻ്റ് ബിന്ദുരാജൻ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡൻ്റ് സി.കെ റിജേഷ് അധ്യക്ഷനായി.
📎
പത്തു ദിവസം നീണ്ടു നിൽക്കുന്ന ഓമശ്ശേരി ഫെസ്റ്റിനു നാളെ തുടക്കം.വൈകുന്നേരം 7 മണിക്ക് കോഴിക്കോട് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് ഐ.എ.എസ് ഉദ്ഘാടനം ചെയ്യും.
📎
ഗിരീഷ് പുത്തഞ്ചേരിയുടെ സ്മരണയ്ക്ക് അദ്ദേഹത്തിൻ്റെ ഗാനങ്ങൾ മാത്രം ഉൾപ്പെടുത്തിക്കൊണ്ട് ഫെബ്രുവരി 10ന് 'സൂര്യകിരീടം - 25' എന്ന പേരിൽ ജില്ലാതല സിനിമാ ഗാനാലാപന മൽസരം നടത്തുന്നു. 25 വരെ പ്രായമുള്ളവർക്ക് പങ്കെടുക്കാം. പങ്കെടുക്കാൻ താൽപര്യമുള്ളവർ
ഫെബ്രുരി 5ന് മുമ്പ് രജിസ്റ്റർ ചെയ്യണം. കൂമുള്ളി ഗിരീഷ് പുത്തഞ്ചേരി സ്മാരക വായനശാലയിൽ വെച്ചാണ് മൽസരം നടക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക്: 919048407148 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.
0 Comments