അത്തോളി: അത്തോളി ഗ്രാമപഞ്ചായത്ത് മാലിന്യമുക്തം നവകേരളം രണ്ടാം ഘട്ട കർമ്മപദ്ധതിയുടെ ഭാഗമായി "ഹരിത ടൗൺ " "പ്രഖ്യാപനത്തിൻ്റെ ഭാഗമായി രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാരി വ്യവസായി ഏകോപന സമിതി ,മറ്റ് കച്ചവടക്കാർ പൊതുജനങ്ങൾ തുടങ്ങിയവരുടെ പങ്കാളിത്വത്തോടെ കൊടശ്ശേരി അങ്ങാടി ശുചീകരിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ, വൈസ് പ്രസിഡണ്ട് സി.കെ.റിജേഷ്, മെമ്പർമാരായ സന്ദീപ് നാലുരക്കൽ, എ.എം.വേലായുധൻ, വാസവൻ പൊയിലിൽ, ഹെൽത്ത് ഇൻസ്പക്ടർ ഫർസത്ത്, ആർ.കെ.രവീന്ദ്രൻ,
വി.കെ.രമേഷ് ബാബു, മുസ്തഫ ആലയാട്ട്, രാധാകൃഷ്ണൻ ,രഘു മേടക്കുന്നുമ്മൽ, സുധാകരൻ ആനപ്പാരി, ജയൻ അടുവാട്,
രഘു.പി.യം, ജയപ്രകാശ് വി.കെ, ഭാസ്ക്കരൻ ആനപ്പാരി, സുധി, അനീഷ്, നവാസ് കളത്തുംങ്കണ്ടി, വേലായുധൻ, അയമ്മത് ടി.കെ. ഹരിതകർമ്മസേനാംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ നേതൃത്വം നൽകി. രാവിലെ 8.30 മുതൽ 12 മണി വരെ അങ്ങാടി ശുചീകരിച്ചു.
0 Comments