പ്രശസ്ത നാടക പ്രവർത്തകനും സാഹിത്യ വിഭാഗം അധ്യാപകനുമായ ഡോ.എം.കെ സുരേഷ് ബാബുവിനെ ആദരിക്കുന്നു.






 കൊയിലാണ്ടി: പ്രശസ്ത നാടക പ്രവർത്തകനും സാഹിത്യ വിഭാഗം അധ്യാപകനുമായ ഡോ.എം കെ സുരേഷ് ബാബുവിനെ സംസ്കൃത സർവകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രം ആദരിക്കുന്നു. അഖിലേന്ത്യാ തലത്തിൽ നാടകരംഗത്തെ അദ്ദേഹത്തിന്റെ സമഗ്ര സംഭാവനകളെ മുൻനിർത്തിയാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.

 സ്ഥലം എം.എൽ.എ.ടി.പി രാമകൃഷ്ണന്റെ അധ്യക്ഷതയിൽ പൊതുമരാമത്ത്,ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ജനുവരി 11ന് രാവിലെ 10 മണിക്ക് നടക്കുന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.

 'എം.കെ. എസ് നാടകവും ജീവിതവും' എന്ന പേരിൽ നടക്കുന്ന ദേശീയ സെമിനാറിന്റെ ഉദ്ഘാടനം സർവ്വകലാശാല മുൻ വൈസ് ചാൻസിലർ ഡോ.ധർമ്മരാജ് അടാട്ട് നിർവഹിക്കും. ശേഷം ആദരസമർപ്പണം, തുടർന്ന് നാടകാവതരണം എന്നിവ ഉണ്ടായിരിക്കും.

Post a Comment

0 Comments