അത്തോളി: കോതങ്കൽ ഉറവ റസിഡൻസ് വനിതാവേദിയുടെ ആഭിമുഖ്യത്തിൽ സ്വയംതൊഴിൽ സംരംഭകത്വ ബോധവൽക്കരണ ക്ലാസ് അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദുരാജൻ ഉദ്ഘാടനം ചെയ്തു. വിജയലക്ഷ്മി ആഷാഢം ആധ്യക്ഷം വഹിച്ചു. കെ.നിതീഷ് കുമാർ ഫാക്കൽട്ടി കാനറാ ബാങ്ക്, നീതു മാനേജർ ഗ്രാമീണ ബാങ്ക് അത്തോളി,അഖില വ്യവസായ വികസന ഓഫീസർ,വിജില സന്തോഷ് സിഡിഎസ് ചെയർപേഴ്സൺ എന്നിവർ ക്ലാസ്സെടുത്തു.മൂന്നാം വാർഡ് മെമ്പർ ഷിജു തയ്യിൽ, രമ്യശ്രീ, ശൈലജ ടീച്ചർ,ക.പി.സത്യൻ, ടി. കെ മുരളീധരൻ എന്നിവർ സംസാരിച്ചു.
0 Comments