പ്രിയദർശിനി ഗ്രന്ഥാലയം എം.ടി അനുസ്മരണവും സിനിമ പ്രദർശനവും.







അത്തോളി: ഓട്ടമ്പലം പ്രിയദർശിനി ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ എം.ടി അനുസ്മരണവും സിനിമ പ്രദർശനവും നടന്നു. എഴുത്തുകാരിയും അധ്യാപികയുമായ സുധ മാര്യങ്ങാട്ട് എം.ടി അനുസ്മരണ പ്രഭാഷണം നടത്തി.
ഗ്രന്ഥാലയം പ്രസിഡണ്ട് ഷാജി വി.യം അധ്യക്ഷം വഹിച്ചു.
ഷിബി. പി ( സെക്രട്ടറി)മുരളി.പി.യം തുടങ്ങിയവർ സംസാരിച്ചു.
ബാലവേദി, വനിത വേദി,ഗ്രന്ഥശാല പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു.
'പഞ്ചാഗ്നി' സിനിമ പ്രദർശനവും നടന്നു.



Post a Comment

0 Comments