📎
കിഫ്ബി ഫണ്ടിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന കോഴിക്കോട്-ബാലുശേരി റോഡിൻ്റെ ഭൂമി ഏറ്റെ ടുക്കലിന്റെ നടപടി അവസാനഘ ട്ടത്തിൽ. ഭൂമി ഏറ്റെടുക്കൽ വി ജ്ഞാപനം പ്രസിദ്ധീകരിച്ചു. കാര പ്പറമ്പ് മുതൽ ബാലുശേരി മുക്ക് വരെ 20.32 കിലോമീറ്റർ നീളം വരു ന്നതാണ് റോഡ്. കാരപ്പറമ്പ് മു തൽ കക്കോടി പാലം വരെ നാല് വരിയിലും കക്കോടിപാലം മുതൽ ബാലുശേരി മുക്ക് വരെ രണ്ട് വരിയിലുമാണ് നിർമാണം
📎
അഭയാ സ്പെഷ്യൽ സ്കൂളിൻ്റെ ഇരുപത്തിയാറാം വാർഷികം ഉദ്ഘാടനം കേരള ഫോക്ലോർ അക്കാദമി വൈസ് ചെയർമാൻ ഉസ്താദ് കോയ കാപ്പാട് നിരവ്വഹിച്ചു. ഭിന്ന ശേഷിക്കാരായ കുട്ടികളെ ഹൃദയത്തോട് ചേർത്ത് നിർത്തി കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകാലമായി അഭയം നടത്തി വരുന്ന പ്രവർത്തനങ്ങൾ സമാനതകളില്ലാത്തതാണെന്ന് ഉസ്താദ് കോയ കാപ്പാട് പറഞ്ഞു.അഭയം പ്രസിഡണ്ട് എം.സി.മമ്മദ് കോയ അധ്യക്ഷ വഹിച്ചു.
📎
കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് എൽ പി സ്കൂൾ 76-ാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് സോഫിയ തോമസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ സ്കൂൾ മാനേജർ റവ: ഫാ. റോയ് തേക്കുംകാട്ടിൽ അധ്യക്ഷത വഹിച്ചു. കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ ആദർശ് ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു.ഉദ്ഘാടന ചടങ്ങിനെ തുടർന്ന് കുട്ടികളുടെടെ വിവിധ കലാപരിപാടികളും അരങ്ങേറി.
📎
നിയമനാംഗീകാര മോശമ്പളമോ കിട്ടാതെ വർഷങ്ങളായി ജോലി ചെയ്യേണ്ടിവന്നതിൽ ജീവനൊടുക്കിയ കോടഞ്ചേരി എസ്.എഫ്.എൽ.പി.സ്കൂൾ അധ്യാപിക അലീന ബെന്നിക്ക് നാട് കണ്ണീരിൽ കുതിർന്ന യാത്രയയപ്പ് നൽകി. കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം അലീന ബെന്നയുടെ മൃതദേഹം ഇന്ന് ഉച്ചയോടെ കട്ടിപ്പാറയിലെ വീട്ടിലെത്തിക്കുകയായിരുന്നു.
📎
ഏറണാകുളം കേരള സാഹിത്യ വേദിയുടെ തകഴി ശിവശങ്കരപിള്ള സാഹിത്യ പുരസ്കാരം ഗാനരചയിതാവ് ഐ.എസ് കുണ്ടൂര്,പ്രശസ്തി പത്രം സാഹിത്യ വേദി പ്രസിഡന്റ് ജി.കെ പിള്ള തെക്കേടത്ത് എന്നിവരിൽ നിന്നും സാഹിത്യകാരി ലീലാവതി ഏറ്റുവാങ്ങി.
📎
പരിശീലനം പൂർത്തിയാക്കിയ 176 സ്റ്റുഡൻസ് പോലീസ് കാഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് മണിയൂർ ജി.എച്ച്.എസ്.ഗ്രൗണ്ടിൽ നടന്നു.ചടങ്ങിൽ കുറ്റ്യാടി എം.എൽ.എ കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ സല്യൂട്ട് സ്വീകരിച്ചു.
0 Comments