വിഷു-റംസാന്‍-ഈസ്റ്റർ വിപണി ഇടപെടൽ: സപ്ലൈകോയ്‌ക്ക്‌ 100 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി.




തിരുവനന്തപുരം:സംസ്ഥാന സിവിൽ സപ്ലൈസ്‌ കോർപ്പറേഷന്‌ വിപണി ഇടപെടൽ പ്രവർത്തനങ്ങൾക്കായി 100 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. വിഷു, റംസാൻ കാലത്ത്‌ അവശ്യ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാനുള്ള വിവിധ പ്രവർത്തനങ്ങളെ സഹായിക്കാനാണ്‌ തുക ലഭ്യമാക്കുന്നത്‌. ഈ സാമ്പത്തിക വർഷം ഇതുവരെ 489 കോടി രൂപയാണ്‌ സപ്ലൈകോയ്‌ക്ക്‌ വിപണി ഇടപെടൽ സഹായമായി നൽകിയത്.

സംസ്ഥാന സിവിൽ സപ്ലൈസ്‌ കോർപറേഷന്‌ വിപണി ഇടപെടൽ പ്രവർത്തനങ്ങൾക്കായി 100 കോടി രൂപ അനുവദിച്ചു. വിഷു, റംസാൻ, ഈസ്റ്റർ കാലത്ത്‌ അവശ്യ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാനുള്ള വിവിധ പ്രവർത്തനങ്ങളെ സഹായിക്കാനാണ്‌ തുക ലഭ്യമാക്കുന്നത്‌.

ഈ സാമ്പത്തിക വർഷം ഇതുവരെ 489 കോടി രൂപയാണ്‌ സപ്ലൈകോയ്‌ക്ക്‌ വിപണി ഇടപെടൽ സഹായമായി നൽകിയത്‌. ബജറ്റ്‌ വിഹിതം 205 കോടി രുപയായിരുന്നു. ഇതുനുപുറമെയാണ്‌ 284 കോടി രൂപ അധികമായി അനുവദിച്ചത്‌.

Post a Comment

0 Comments