ഉള്ളിയേരി: ഉള്ളിയേരി ഗ്രാമപഞ്ചായത്ത് വാർഷികപദ്ധതി 2024-25ന്റെ ഭാഗമായി മാർച്ച് 17 തിങ്കളാഴ്ച രാവിലെ 9.30 മുതൽ മുണ്ടോത്ത് ഗവ എൽ പി സ്കൂളിൽവെച്ച് യുവജനങ്ങൾക്ക് നാടക പരിശീലന ശില്പശാല '(നടനപാഠം 25 ) നടത്തുന്നു.
ഉള്ളിയേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ എം ബാലരാമൻമാസ്റ്റർ ചടങ്ങിൽ
അധ്യക്ഷത വഹിക്കും. ഉള്ളിയേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി അജിത ഉദ്ഘാടനം ചെയ്യും.
പ്രശസ്ത നാടകസംവിധായകൻ മനോജ് നാരായണൻ, നാടക -സിനിമാ രചയിതാവ് പ്രദീപ്‌കുമാർ കാവുന്തറ, സിനിമാതാരം കബനി, നാടക സംവിധായകൻ വിജേഷ്, കവിയും എഴുത്തുകാരനുമായ ഡോ. മോഹനൻ നടുവത്തൂർ എന്നിവർ ശില്പശാലയിൽ കാസ്സെടുക്കും.
0 Comments