അത്തോളി :കൊളക്കാട് വിമുക്തഭടൻ നിദാഷ ഇ രാഘവന്റെ മകനും 26 വർഷം രാജ്യത്തിന് വേണ്ടി സേവനം അനുഷ്ഠിച്ചു 2025 മാർച്ച് ഒന്നാം തിയ്യതി വിമുക്ത ഭടൻ എന്ന പദവിയിലേക്ക് ആദരികപ്പെട്ട നായബ് റിസൽദാർ നിതേഷ്.ഇയെ വസതിയിൽ വെച്ച് അത്തോളി എക്സ് സർവീസ്മെൻ വെൽഫയർ സൊസൈറ്റി
പ്രസിഡന്റ് ടി ഭാസ്കരൻ നായർ സെക്രട്ടറി ജയരാജൻ ടിവി എന്നിവർ പൊന്നാട അണിയിച്ചു ആദരിക്കുകയും അത്തോളി എക്സ് സർവീസ്മെൻ വെൽഫയർ സൊസൈറ്റിയുടെ അംഗത്വം നൽകുകയും ചെയ്തു. സംഘടനയുടെ രക്ഷധികാരി ഹോണററി ക്യാപ്റ്റൻ എൻ മാധവൻ നായർ(റിട്ടയേർഡ്)അനുമോദന പ്രസംഗം നടത്തി
0 Comments