കക്കോടി: കക്കോടി മേഖല ശിഹാബ് തങ്ങള്‍ റിലീഫ് കമ്മിറ്റി സഫ മക്ക മെഡിക്കല്‍ ഗ്രൂപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച അരി,പച്ചക്കറി, ചിക്കന്‍ അടങ്ങിയ രണ്ടാം ഘട്ട ഭക്ഷണസാധന കിറ്റ് വിതരണവും ആദരവും അനുമോദവും ചടങ്ങ് എം.ഇ.എസ് ജില്ലാ പ്രസിഡന്റ് പി. കെ അബ്ദുല്‍ ലത്തീഫ് ഉദ്ഘാടനം ചെയ്തു.സമൂഹത്തില്‍ ഐക്യ സാഹോദര്യവും എന്നും നിലനിര്‍ത്താന്‍ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണമെന്നും ജീവിതത്തിന്റെ അഖില മേഖലകളിലും ദൈവ പ്രാര്‍ത്ഥനാനിരതമായ ജീവിതം നയിക്കണമെന്നും അതാണ് രക്ഷാ മാര്‍ഗമെന്നും അദ്ദേഹം പറഞ്ഞു. ലഹരികള്‍ക്കു വഴിപ്പെടുന്ന കലുഷിതമായ ഈ കാലത്ത് മക്കളുടെ ശ്രദ്ധയില്‍ നിതാന്ത ജാഗ്രത വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചെറുകുളത്തു നടന്ന ചടങ്ങില്‍ കമ്മിറ്റി ചെയര്‍മാന്‍ കെ.പി മജീദ് അധ്യക്ഷത വഹിച്ചു. എസ്. എസ്.എല്‍.സി,മദ്രസ പൊതു പരീക്ഷകളില്‍ മികച്ച വിജയം നേടിയ കെ.ആഖ് ല മറിയം, കെ.ആയിശ നഷ് വ എന്നിവരെ അനുമോദിച്ചു. എന്‍.പി അബ്ദു റസാഖ്, കെ.വി ഹംസ, കെ.സാജിദ്, എന്‍.പി റസാഖ്, കെ.ടി ജംഷീര്‍ എന്നിവരെ ആദരിച്ചു. ഫണ്ട് ഏറ്റുവാങ്ങല്‍,പാവപ്പെട്ട രോഗികള്‍ക്കുള്ള മരുന്ന് വിതരണവും നടന്നു. മഹല്ല് ഖത്തീബ് അബ്ദു റഹിമാന്‍ ദാരിമി പ്രാര്‍ത്ഥന നടത്തി.മഹല്ല് പ്രസിഡന്റ് കെ. മാമുക്കോയ ഹാജി, ഹുസൈന്‍ പടിഞ്ഞാറകണ്ടി സംസാരിച്ചു. കണ്‍വീനര്‍ എ.കെ ജാബിര്‍ കക്കോടി സ്വാഗതവും റീജ കക്കോടി നന്ദിയും പറഞ്ഞു.
0 Comments