കൊളത്തൂരപ്പൻ ക്ഷേത്രത്തിൽ ഉൽസവത്തിന് കൊടിയേറി.





കൊളത്തൂർ:  കൊളത്തൂരപ്പൻ ക്ഷേത്രത്തിൽ  പ്രതിഷ്ഠാദിന ഉൽസവത്തിന് ഇന്ന് തന്ത്രി എടവലത്ത് പുടവൂർ കുബേരൻ നമ്പൂതിരിപ്പാടിൻ്റെ കാർമ്മികത്വത്തിൽകൊടിയേറി. ഗണപതി ഹോമത്തോടെ  ഉൽസവത്തോടനുബന്ധിച്ചുള്ള വിശേഷാൽ പൂജകൾക്ക് തുടക്കവും കലവറ നിറയ്ക്കലും ഇന്നലെ നടന്നിരുന്നു. 

ഇനിയുള്ള ഏഴ് നാളുകളിൽ ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ കൂടാതെ വിഷ്ണു സഹസ്രനാമ അർച്ചനയും ഭക്തിഗാനസുധയും ആധ്യാത്മിക പ്രഭാഷണങ്ങളും നടക്കും.

മാർച്ച് 27 ന് രാത്രി 9 മണിക്ക് തിരുവനന്തപുരം  സൗപർണ്ണികയുടെ 'മണികർണ്ണിക' നാടകം അരങ്ങേറും.

Post a Comment

0 Comments