കോക്കല്ലൂർ: കനവ് തുരുത്യാട് ഇഖ്റ ഹോസ്പിറ്റലും മലബാർ ഗോൾഡ് & ഡയമണ്ടും സ്നേഹസ്പർശമെന്നിവരുടെ സഹകരണത്തോടെ ജീവിതശൈലീ രോഗനിർണ്ണയ ക്യാമ്പ് നടത്തി. ഇന്ന് രാവിലെ 9 മണി മുതൽ 1 മണി വരെ സാന്ത്വനം സ്പെഷ്യൽ സ്കൂളിൽ വെച്ചാണ് ക്യാമ്പ് നടന്നത്.
ബി.പി.,ബ്ലഡ് ഷുഗർ, സിറം കൊളസ്ട്രോൾ, സിറം ക്രിയാറ്റിൽ, യൂറിൻ ആൽബുമിൻ, യൂറിൻ ഷുഗർ, കംപ്ലീറ്റ് ബ്ലഡ് കൗണ്ട് ടെസ്റ്റുകൾ ക്യാമ്പിൻ്റെ ഭാഗമായി നടന്നു.
പുഷ്പരാജൻ മാസ്റ്റർ(പ്രസിഡണ്ട്,കനവ് ) ക്യാമ്പ് ഉദ്ഘാടനം ചെയ്തു.രാമചന്ദ്രൻ പെരവറ്റക്കണ്ടി(വൈസ് പ്രസിഡണ്ട്,കനവ്)അധ്യക്ഷത വഹിച്ചു.
ബിജീഷ് ചാമക്കാല (സെക്രട്ടറി, കനവ്),ഗിരീഷ് മാസ്റ്റർ, വിജയൻ ,പ്രവീൺ, പ്രീത,അഷിത എന്നിവർ സംസാരിച്ചു.
0 Comments