കൊയിലാണ്ടിയിൽ ടാങ്കർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരണപ്പെട്ടു.





കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ടാങ്കര്‍ ലോറിയും സ്‌കൂട്ടരും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയായ കോരപ്പുഴ സ്വദേശിനി അഖില നിവാസിൽ ഷൈജ(48) മരണപ്പെട്ടു.ഇന്ന് വൈകീട്ട്  6.45 ഓടെ കൊയിലാണ്ടി ചിത്രാ ടാക്കീസിന് സമീപം   ദേശീയപാതയിലാണ്  അപകടം നടന്നത്.  ടാങ്കർ സ്കൂട്ടറിൽ ഇടിച്ച ശേഷം കുറച്ചു ദൂരം റോഡിലൂടെ വലിച്ച് കൊണ്ടുപോയി.കോഴിക്കോട് ഭാഗത്തേയ്ക്ക് പോവുകയായിരുന്ന 
 KL 32 E058 നമ്പര്‍ ലോറിയും കൊയിലാണ്ടി ഭാഗത്തേയ്ക്ക് വരികയായിരുന്ന സ്‌കൂട്ടറുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റ യുവതിയെ കൊയിലാണ്ടി താലൂ്ക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേയ്ക്കും മരണപ്പെടുകയായിരുന്നു.

Post a Comment

0 Comments