യൂട്യൂബിൽ നോക്കി ഡയറ്റ് അനുകരിച്ച ബിരുദ വിദ്യാർത്ഥി മരിച്ചു.





കണ്ണൂർ: യൂട്യൂബിൽ കണ്ട അശാസ്ത്രീയമായ ഡയറ്റ് അനുകരിച്ച് കൂത്തുപറമ്പ് മെരുവമ്പായിയിൽ 18കാരി മരിച്ചു . മെരുവമ്പായി ഹെൽത്ത് സെൻ്ററിന് സമീപം കൈതേരിക്കണ്ടി വീട്ടിൽ എം. ശ്രീനന്ദയാണ് മരിച്ചത്. യൂട്യൂബ് നോക്കി ഭക്ഷണക്രമീകരണം നടത്തിയതിന് പിന്നാലെയുണ്ടായ ആരോഗ്യപ്രശ്‌നങ്ങളെത്തുടർന്ന് ദിവസങ്ങളായി ചികിത്സയിലായിരുന്നു.മട്ടന്നൂർ പഴശ്ശിരാജ എൻഎസ്എസ് കോളജ് ഒന്നാം വർഷ ബിരുദ വിദ്യാർഥിയായിരുന്നു ശ്രീനന്ദ. പഠനത്തിൽ മിടുക്കിയായിരുന്നു. തടി  കൂടുതലാണെന്ന ധാരണയിൽ കുറച്ചുനാളായി ഭക്ഷണത്തിന്റെ അളവ് കുറച്ചതാണ് പ്രശ്നമായതെന്നാണ് ലഭിക്കുന്ന വിവരം.ഇതേതുടർന്ന് പെൺകുട്ടിയുടെ ആമാശയവും അന്നനാളവും ചുരുങ്ങിയെന്നാണ് റിപ്പോർട്ടുകൾ.ഭക്ഷണക്കുറവ് ശരീരത്തെ സാരമായി ബാധിച്ചതോടെ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു പിന്നീട് തലശ്ശേരി സഹകരണ ഹോസ്പിറ്റലിലേക്ക് മാറ്റി വെന്റിലേറ്റർ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയത്.


Post a Comment

0 Comments