കൃഷിക്കും റോഡിനും വീടിനും പ്രാമുഖ്യം നൽകി ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് ബജറ്റ്





 ഉള്ളിയേരി: ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് 2025-26 വാര്‍ഷിക ബജറ്റ് കൃഷിക്കും വീടിനും റോഡിനും പ്രാധാന്യം നൽകി വൈസ് പ്രസിഡന്റ് എന്‍ എം .ബാലരാമന്‍ ബജറ്റ് അവതരിപ്പിച്ചു. പ്രസിഡന്റ്സി.അജിത അധ്യക്ഷത വഹിച്ചു. കൃഷിയുള്‍പ്പെടെ ഉല്ലാദനമേഖലയ്ക്ക് 50 ലക്ഷം രൂപ വകയിരുത്തി. ഭവന മേഖലയ്ക്ക് 5 കോടി 54 ലക്ഷം രൂപയും റോഡിന് 3 കോടി 44 ലക്ഷം രൂപയും നീക്കി വെച്ചു. ശുചിത്വം:75 ലക്ഷം, വനിതാമേഖല:40 ലക്ഷം, ടഇജ:65 ലക്ഷം, ഭിന്നശേഷി - വയോജന - ശിശുമേഖലകളില്‍ 16 ലക്ഷം രൂപയും വിദ്യാഭ്യാസത്തിന് 24 ലക്ഷം രൂപയും വകയിരുത്തി. ആരോഗ്യമേഖലക്ക് 19ലക്ഷവും കുടിവെള്ളം: 54 ലക്ഷവും ഉള്‍ക്കൊള്ളിച്ചു .
ആര്‍ട്ട് അക്കാദമി,വിമുക്തി എന്നി പദ്ധതികള്‍ക്ക് 1.50 ലക്ഷം രൂപയും സ്ട്രീറ്റ് ലൈറ്റിന് 7 ലക്ഷം രൂപയും ഉള്‍പ്പെടെ 41 1593998 രൂപ വരവും390570000 രൂപ ചെലവും 2 1023 998 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.

Post a Comment

0 Comments