ഗുരുവായൂർ: ഗുരുവായൂര്‍ ആനയോട്ടത്തില്‍ ഗുരുവായൂര്‍ ബാലു ഒന്നാമത്. ചെന്താമരാക്ഷന്‍ രണ്ടാം സ്ഥാനം നേടി. കിഴക്കെ ഗോപുര കവാടം കടന്ന് ആദ്യം ക്ഷേത്രവളപ്പില്‍ പ്രവേശിച്ച ബാലുവിനെ വിജയിയായി പ്രഖ്യാപിച്ചു.നേരത്തേ നിശ്ചയിച്ച 12 ആനകളില്‍നിന്ന് നറുക്കെടുപ്പിലൂടെയാണ് അഞ്ച് ആനകളെ തിരഞ്ഞെടുത്തത്. ഉച്ചയ്ക്ക് മൂന്നിനാണ് ആനയോട്ടം തുടങ്ങിയത്. പിടിയാന ദേവി നാലാം സ്ഥാനത്തെത്തി.
0 Comments