തലക്കുളത്തൂർ ഗ്രാമ പഞ്ചായത്ത്‌ ലഹരി വിരുദ്ധ ജനകീയ കമ്മിറ്റി ജാഗ്രതാ വിളംബര ജാഥ നടത്തി.



തലക്കുളത്തൂർ:തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് ലഹരി വിരുദ്ധ ജനകീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വികെ റോഡ് മുതൽ കച്ചേരി വരെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി പ്രമീളയുടെ നേതൃത്വത്തിൽ ജാഗ്രത വിളംബര ജാഥനടത്തി.
ജാഥയിൽജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,മറ്റ് സംഘടനാ പ്രതിനിധികൾ  പങ്കെടുത്തു. കച്ചേരിയിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് പ്രതിജ്ഞ ചൊല്ലി കൊടുത്തു.

Post a Comment

0 Comments