കൽപറ്റ: താമരശ്ശേരി ചുരത്തിലെ 6,7,8 വളവുകൾ വീതി കൂട്ടി ഗതാഗതക്കുരുക്കും തടസ്സങ്ങളും ഒഴിവാക്കാൻ ദേശീയപാത വിഭാഗം തയാറാക്കിയ കൊടുംവളവ് നിവർത്തൽ പദ്ധതി യാഥാർഥ്യത്തിലേക്ക്. ഇതിനായി 37 കോടി രൂപയുടെ ടെൻഡർ നടപടികളുടെ സാങ്കേതിക പരിശോധന ഉടൻ ആരംഭിക്കുമെന്നു ടി. സിദ്ദീഖ് എംഎൽഎ അറിയിച്ചു.
4 പേർ ടെൻഡർ നടപടികളിൽ പങ്കെടുത്തതായും ബന്ധപ്പെട്ട കമ്മിറ്റികളുടെ അംഗീകാരം കൂടി ലഭിച്ചാലുടൻ പ്രവൃത്തി ആരംഭിക്കുമെന്നും എംഎൽഎ പറഞ്ഞു.
0 Comments