ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങളുടെ വേതനം വർധിപ്പിച്ചു. കേരളത്തില്‍ 13 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ 333 രൂപയായിരുന്ന കൂലി 346 ആയി. പുതുക്കിയ വേതന നിരക്ക് കേന്ദ്രം പുറത്തിറക്കി. പുതിയ നിരക്ക് ഏപ്രിൽ ഒന്ന് മുതലൽ പ്രാബല്യത്തിലൽ വരും.കേരളം ഏറ്റവും ഉയർന്ന തൊഴിലുറപ്പ് കൂലി ലഭിക്കുന്നതിൽ മൂന്നാം സ്ഥാനത്താണ്. ഏറ്റവും കൂടുതൽ കൂലി ഹരിയാനയിലാണ്, 374 രൂപ. കർണാടകയിൽ 346 രൂപയാണ് പുതിയ കൂലി.
പദ്ധതി വേതനം വർധിപ്പിക്കാൻ കഴിഞ്ഞ ദിവസമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്രത്തിന് അനുമതി നല്‍കിയത്. ഗ്രാമപ്രദേശങ്ങളിൽ ഓരോ കുടുംബത്തിനും സാമ്പത്തിക വർഷം പരമാവധി 100 ദിവസം തൊഴിൽ ഉറപ്പ് നല്‍കുന്നതാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. രാജ്യത്ത് 15 കോടിയോളം പേരാണ് തൊഴിലുറപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
0 Comments