'കണ്ണനെ തേടി' ശ്രീകൃഷ്ണ ഭക്തി ഗാനം യൂട്യൂബ് ഒഫീഷ്യൽ ലോഞ്ചിങ് നടത്തി.




നന്മണ്ട: 'കണ്ണനെ തേടി' എന്ന പേരിൽ നിർമിച്ച ശ്രീകൃഷ്ണ ഭക്തി ഗാനത്തിന്റെ യൂ ട്യൂബ് സ്വിച്ച് ഓൺ കർമം ഗാന രചയിതാവ് രമേശ്‌ കാവിൽ നിർവഹിച്ചു. വെണ്ണ കണ്ണൻ, മായക്കണ്ണൻ, തുടങ്ങി നമ്മൾ പതിവായി കേൾക്കുന്ന രൂപത്തിൽ മാത്രമല്ല  ആഴത്തിൽ പഠിച്ചിരിക്കേണ്ട തരത്തിൽ മറ്റൊരു കണ്ണനുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വെള്ളായണി 
അശോക് കുമാർ  രചനയും സംഗീതവും നിർവഹിച്ച ഗാനം സരസ്വതി വിദ്യാമന്ദിറിലെ സംഗീത അധ്യാപികയായ 
സതി അനിൽ ആണ് ആലപിച്ചിരിക്കുന്നത്. കുമാരി ആര്യനന്ദ, മാസ്റ്റർ അൻവിൻ എന്നിവരാണ് അഭിനേതാക്കൾ. Sathi Swathi എന്ന യൂ ട്യൂബ് ചാനലിൽ ഗാനം കാണാം.
നന്മണ്ട  സരസ്വതി വിദ്യാ മന്ദിറിൽ നടന്ന ചടങ്ങിൽ വന്ദന ബിജു, ഡോ. രാജേന്ദ്രൻ, രമേഷ് കാക്കൂർ, സി കെ രാധാകൃഷ്ണൻ, സി ചന്ദ്രൻ, വി.  പ്രഭാവതി, സതി അനിൽ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments