കൊയിലാണ്ടി: അലയൻസ് ക്ലബ്ബ് ഇന്റർനാഷണൽ കൊയിലാണ്ടി ഭാരവാഹികളുടെ സ്ഥാനാരോഹണം
ഡിസ്ട്രക്ട് ഗവർണർ കെ.സുരേഷ് ബാബു നടത്തി. നഗരസഭ വൈസ് ചെയർമാൻ കെ. സത്യൻ ഉദ്ഘാടനം ചെയ്തു. എം.ആർ. ബാലകൃഷ്ണൻ അധ്യക്ഷനായി.
ഇന്റർനാഷണൽ ഡയറക്ടർ ഡോ. നാഗരാജ് ബെയ്റി മുഖ്യപ്രഭാഷണം നടത്തി. ഇന്റർനാഷണൽ കമിറ്റി ചെയർമാൻ കെ.എം. മുനിയപ്പ, വിജയൻ ഇളയാടത്ത്, വി.പി. സുകുമാരൻ, എൻ. ചന്ദ്രശേഖൻ, കെ. സുധാകരൻ, എൻ. ഗോപിനാഥൻ, പി.പി. സുധീർ കുമാർ, വി.ടി. അബ്ദുറഹിമാൻ, കെ. വിനോദ് കുമാർ തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി പി.കെ. ശ്രീധരൻ (പ്രസിഡന്റ്), സി.പി. ആനന്ദൻ, എം. ജതീഷ് ബാബു (വൈസ് പ്രസിഡന്റ്), രാഗം മുഹമ്മാലി (സെക്രട്ടറി), സമീർ നാഷ്, ഇ. ഷിജു (ജോ. സെക്ര.), കെ. വിനോദ് കുമാർ (ട്രഷറർ) എന്നിവരാണ് സ്ഥാനമേറ്റത്.
0 Comments