കരുവഞ്ചേരി യു പി സ്കൂൾ -ലഹരി വിരുദ്ധ ക്യാമ്പയിൻ- *"ജീവിതത്തോടുള്ള മത്സരമാകട്ടെ നമ്മുടെ ലഹരി".




മണിയൂർ :കരുവഞ്ചേരയു പി സ്കൂളിന്റെ നേതൃത്വത്തിൽ "ജീവിതത്തോടുള്ള മത്സരമാകട്ടെ നമ്മുടെ ലഹരി" എന്ന സന്ദേശം ഉയർത്തി പിടിച്ചു ആരംഭിച്ച ലഹരി വിരുദ്ധ ക്യാമ്പയിൻ ജനങ്ങളിൽ ലഹരിക്കെതിരായ പ്രവർത്തനങ്ങൾക്കുള്ള അവബോധം സൃഷ്ടിച്ചു. വാർഡ് മെമ്പർ പ്രമോദ് മൂഴിക്കൽ, പി ടി എ പ്രസിഡന്റ് ഷൈജു കെ കെ, HM നഫീസ സി വി, കെ സി അക്ഷയ് മാസ്റ്റർ (കൺവീനർ ), വിജിന ടീച്ചർ (കൊറിയോഗ്രാഫി), രുബിന ടീച്ചർ, രമ്യ ടീച്ചർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. മണിയൂർ HSS ന് സമീപം ആരംഭിച്ച ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായുള്ള ഫ്ലാഷ് മോബും ബോധവൽക്കരണവും പലയാട് നട, മൃഗാശുപത്രിയ്ക്ക് സമീപം, ഫീനിക്സ് ബസ് സ്റ്റോപ്പ്‌, തുറശ്ശേരി മുക്ക്, മണിയൂർ തെരു, കുറുന്തോടി, മീനത്തുകര തുടങ്ങി പത്തോളം സ്ഥലങ്ങളിൽ വൻജന പങ്കാളിത്തതോടെ നടത്തി.പിഞ്ചു കുഞ്ഞുങ്ങളെ മുതൽ മുതിർന്നവരെ വരെ ഒരേ രീതിയിൽ തന്റെ വലയിലാക്കുന്ന ലഹരി എന്ന വിപത്തിനെതിരെ മുഴുവൻ ജനങ്ങളെയും അണിനിരത്താനാണ് കരുവഞ്ചേരി യു പി സ്കൂൾ ഈ ലഹരി വിരുദ്ധ ക്യാമ്പയിൻ കൊണ്ട് ലക്ഷ്യം വെക്കുന്നത്.

Post a Comment

0 Comments