പൂക്കാട്: പ്രശസ്ത സംഗീതജ്ഞനും ആയിരങ്ങൾക്ക് കർണാടക സംഗീതത്തിൻ്റെ അമൃത ധാര പകർന്നു നൽകിയ മലബാർ സുകുമാരൻ ഭാഗവതരെ പൂക്കാട് കലാലയം അനുസ്മരിച്ചു. യു.കെ. രാഘവൻ്റെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ സമ്മേളനം ആകാശവാണി പ്രോഗ്രാം എക്സിക്യൂട്ടീവ് സി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. സുനിൽ തിരുവ ങ്ങൂർ അവാർഡ് ജേതാവ് എൻ. കെ മധുസൂദനനെ പരിചയപ്പെടുത്തി. അച്യുതൻ ചേമഞ്ചേരി പൊന്നാട ചാർത്തി. ശിവദാസ് കാരോളി കീർത്തിപത്രം സമർപ്പിച്ചു. എൻ.കെ. മധുസൂദനൻ മറുപടി പ്രസംഗവും വിൽസൺ സാമുവൽ ആശംസയും അർപ്പിച്ചു സംസാരിച്ചു .യോഗത്തിൽ
സത്യൻ മേപ്പയൂർ സ്വാഗതവും എം. പ്രസാദ് നന്ദിയും പറഞ്ഞു. അനുസ്മരണത്തോടനുബന്ധിച്ച് പുഷ്പാർച്ചന, കേളികൊട്ട്, സംഗീതാർച്ചന, നൃത്താർച്ചന, ചിത്രാർച്ചന
എന്നിവയും നടന്നു
0 Comments