ഐപിഎല്ലില്‍ അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടം വൈഭവ് സൂര്യവംശിക്ക്.





ഐപിഎല്ലില്‍ അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടം സ്വന്താമാക്കി രാജസ്ഥാന്‍ യുവതാരം വൈഭവ് സൂര്യവംശി. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരേ രാജസ്ഥാനു വേണ്ടി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തതോടെയാണ് വൈഭവിന് ഈ നേട്ടം സ്വന്തമായത്. 14 വര്‍ഷവും 23 ദിവസവും മാത്രം പ്രായമുള്ളപ്പോഴാണ് താരത്തിന്റെ അരങ്ങേറ്റം. നേരിട്ട ആദ്യ പന്തു തന്നെ സിക്‌സര്‍ പറത്തിയാണ് വൈഭവ് തന്റെ തുടക്കം അറിയിച്ചത്. 20 പന്തുകള്‍ നേരിട്ട സൂര്യവംശി 34 റണ്‍സ് നേടിയാണ് പുറത്തായത്.

Post a Comment

0 Comments