ന്യൂസ് ബോക്സ്/ പ്രാദേശിക വാർത്തകൾ.




📎
ഓൺലൈൻ തട്ടിപ്പിൽ കോഴിക്കോട് സ്വദേശികളായ രണ്ട് പേരിൽ നിന്ന് തട്ടിയെടുത്തത് ഒന്നരക്കോടി രൂപ. കൊയിലാണ്ടി സ്വദേശിയായ യുവതിയിൽ നിന്നും തിരുവമ്പാടി സ്വദേശിയായ ഡോക്ടറിൽ നിന്നുമാണ് പണം തട്ടിയത്. ഡോക്ടറുടെ 1.25 കോടി രൂപയും കൊയിലാണ്ടി സ്വദേശിനിയുടെ 23 ലക്ഷം രൂപയുമാണ് നഷ്ടമായത്.

📎
പേരാമ്പ്ര ഏരിയ ബാലസംഘം വേനൽ തുമ്പി പരിശീലന ക്യാമ്പ് മഞ്ഞക്കുളത്ത് ആരംഭിച്ചു. ക്യാമ്പ് പ്രശസ്ത നാടക-സിനിമ നടൻ എരവട്ടൂർ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ബാലസംഘം ഏരിയ പ്രസിഡക്ക് സാഞ്ജൽ അധ്യക്ഷത വഹിച്ചു.

📎
പന്നിക്കോട്ടൂർ പന്നിക്കോട്ടൂർ പ്രതീക്ഷ റസിഡൻ്റ്സ് അസോസിയേഷൻ്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കുട്ടിക്കൂട്ടത്തിൻ്റെ ആഭിമുഖ്യത്തിൽ കുരുത്തോലക്കളരി സംഘടിപ്പിച്ചു. അന്യംനിന്നു പോകുന്ന കരവിരുതുകളെ പുതുതല മുറയ്ക്ക് പരിചയപ്പെടുത്തുക എന്നതായിരുന്നു ഈ പരിപാടിയുടെ ലക്ഷ്യം.കുരുത്തോലക്കളരി പന്നിക്കോട്ടൂർ ജി.എൽ.പി.സ്കൂൾ പ്രധാനാധ്യാപിക സുമ പി.കെ ഉദ്ഘാടനം ചെയ്തു.സ്വാതി കൃഷ്ണ അധ്യക്ഷത വഹിച്ചു.

📎
2024 ലെ ബിമൽ കാമ്പസ് കവിതാ പുരസ്കാരം ഏപ്രിൽ 19 ന് സമ്മാനിക്കും. ശ്രീനന്ദ.ബിയുടെ 'രാവും പകലുമല്ലാത്തതിനെ ഞാൻ സന്ധ്യ എന്ന് വിളിക്കുന്നു 'എന്ന കവിതയ്ക്കാണ് പുരസ്കാരം.

Post a Comment

0 Comments