കോഴിക്കോട് ജില്ലാ അസോസിയേഷൻ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് "തൃതീയ സോപാൻ ടെസ്റ്റിംഗ് ക്യാമ്പിന്" ഉജ്ജ്വല സമാപനം.





കോഴിക്കോട്:  ഏപ്രിൽ 8,9,10 തിയ്യതികളിൽ പരപ്പിൽ എം.എം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ  വെച്ച് നടന്ന ജില്ലാ തൃതീയ സോപാൻ ടെസ്റ്റിംഗ് ക്യാമ്പ് നാല്  ലോക്കൽ അസോസിയേഷനുകളിൽ നിന്ന് 135 സ്കൗട്ട്സ് പങ്കെടുത്തു.ജില്ലാ ട്രെയിനിങ്ങ് കമ്മീഷണർ അശോക് സാമുവലിന്റെ നേതൃത്വത്തിൽ ക്യാമ്പിലെ പരീക്ഷാ ബോർഡ് അംഗങ്ങളെ നിയമിച്ചു.
പരീക്ഷ ബോർഡ് ചീഫ് എക്സാമിനറായി താമരശ്ശേരി ജില്ലാ ട്രെയിനിങ് കമ്മീഷണർ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ,ഹിമാലയൻ വുഡ് ബാഡ്ജ് മെമ്പർ പി.പുരുഷോത്തമൻ സർ,കെ.ശരത് കൃഷ്ണൻ,വി.മനോജ്‌,പി.അരുൺ ജോണി,പി.പി ലസിത, സാജിദ് ചോല എന്നിവർ ചേർന്ന് പരീക്ഷ നടപടിക്രമങ്ങൾ പൂർത്തിയാക്കി. ക്യാമ്പിന്റെ ഭാഗമായുള്ള ലഹരി വിരുദ്ധ സെമിനാറിൽ അസി:എക്സൈസ് ഇൻസ്പെക്ടർ  സി. രാമകൃഷ്ണൻ സർ                            (എക്സൈസ് റെയ്ഞ്ച്, കോഴിക്കോട്) വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസ് നൽകി.അസിസ്റ്റന്റ് സ്റ്റേറ്റ് ഓർഗനൈസിംഗ് കമ്മീഷണർ നൂറുൽ അമീൻ,കെ.പി സൈനുദ്ദീൻ (കോഴിക്കോട് ജില്ലാ ഓർഗനൈസിംഗ്  കമ്മീഷണർ സ്കൗട്ട്,ജില്ലാ സെക്രട്ടറി പ്രിയേഷ്, ട്രഷറർ സൈഫുദ്ദീൻ എന്നിവർ ക്യാമ്പ് സന്ദർശിച്ചു.വിവിധ വിദ്യാലയങ്ങളിലെ സ്കൗട്ട് മാസ്റ്റർമാരായ സൈഫുദീൻ, ഷര ൺ,ബിജീഷ്,ചിത്തു,ബാലു ശ്രീകാന്ത്, ജ്യോതി ബസു,ഉദയൻ,എ.രാഗേഷ്, മുഹമ്മദ്‌ സഫറുള്ള,ബി.വിജേഷ്, എ.എസ് വൈശാഖ്,യു. വി ബിജു,സുഭാഷ് കെ. ടി എന്നിവർ ക്യാമ്പിന്റെ ഭാഗമായി.സഹവാസ  ക്യാമ്പിനാവശ്യമായ എല്ലാ ഒരുക്കങ്ങളും ദിവസങ്ങൾക്ക് മുമ്പ് തന്നെ കെ.വി ജിജേഷ്,
ക്വാർട്ടർ മാസ്റ്റർ ഷാനവാസ്, റോവർ ദീപു എന്നിവരുടെ നേതൃത്വത്തിൽ നടന്നിരുന്നു.വിദ്യാലയ സൗകര്യങ്ങൾ ഒരുക്കി തന്ന എം.ഇ.എ മാനേജ്മെൻ്റ് കമ്മിറ്റി,പ്രധാനാധ്യാപകൻ ഇ.റിയാസ്, സ്കൂൾ പി.ടി.എ പ്രസിഡണ്ട് സി.എൻ ബിച്ചു, ഉപാധ്യക്ഷ ആമിനബി,മദർ പി.ടി.എ ചെയർപേഴ്സൺ മറീന,മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ,റോവേഴ്സ്,സർവ്വീസ് സ്കൗട്ട്സ് എന്നിവരെല്ലാം ക്യാമ്പിന്റെ ഭാഗമായി പ്രവർത്തിച്ചു.ഊട്ട് പുരയിൽ മൂന്ന് ദിനങ്ങളിലായി ഭക്ഷണമൊരുക്കിയ ബബിത, ശോഭന,ലൈറ്റ് ആൻഡ് സൗണ്ട് സൗകര്യങ്ങൾ ഒരുക്കിത്തന്ന  ഉബൈസ്, അബ്ദുൽ നാസർ, ഭാസ്കരൻ, ബീരാൻ, പിന്തുണയറിയിച്ച വിദ്യാലയ പ്രതിനിധികൾ,രക്ഷിതാക്കൾ, വിദ്യാർത്ഥികൾ, മറ്റ് ക്യാമ്പ് വിജയത്തിനായി അഹോരാത്രം പരിശ്രമിച്ചവർക്കെല്ലാം സമാപന യോഗത്തിൽ കമ്മിറ്റി നന്ദി അറിയിച്ചു

Post a Comment

0 Comments