കാരയാട് എയുപി സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും.




അരിക്കുളം: കാരയാട് എയുപി സ്കൂൾ 59-ാം വാർഷികാഘോഷവും സർവീസിൽ നിന്ന് വിരമിക്കുന്ന പ്രധാനാധ്യാപിക പി. സി. ഗീത, പി. സുധാദേവി  എന്നിവർക്കുള്ള യാത്രയയപ്പും ടി.പി. രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്‌തു. അരിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ എ.എം. സുഗതൻ അധ്യക്ഷനായി. ഡോ. പിയൂഷ്‌ എം. നമ്പൂതിരിപ്പാട് മുഖ്യപ്രഭാഷണം നടത്തി.
ഗാനരചയിതാവ് നിധീഷ് നടേരി മുഖ്യാതിഥിയായി. 

          പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ.പി. രജനി, സ്ഥിരം സമിതി അധ്യക്ഷൻ നജീഷ് കുമാർ, വാർഡ് അംഗം വി.പി. അശോകൻ, പിടിഎ പ്രസിഡന്റ്‌ വി.പി. രാജേഷ്, എംപിടിഎ ചെയർപേഴ്സൺ മിസ്‌ല അൻസാരി, കെ.കെ. നാരായണൻ, സ്കൂൾ മാനേജർ സജീവൻ നമ്പൂതിരി, വി.എം ഉണ്ണി, സി. രാമദാസ്, അഹമദ് മൗലവി, വി. ജലീൽ, പി.വി. ഷംസുദ്ദീൻ, ഇ. രാജൻ,  പ്രദീപൻ കണ്ണമ്പത്ത്, മുസ്തഫ, സ്കൂൾ ലീഡർ ജിയാലക്ഷ്മി എന്നിവർ സംസാരിച്ചു. ആർ.പി. ജയേഷ്, മിനി ചാലിൽ എന്നിവർ ഉപഹാരങ്ങൾ നൽകി.

Post a Comment

0 Comments