തലക്കുളത്തൂർ: തൂലിക സാഹിത്യ വേദി തലക്കുളത്തൂർ "സർഗാത്മകത കൊണ്ടൊരു പ്രതിരോധം " ലഹരി വിരുദ്ധ കവിയരങ്ങ് കച്ചേരി ബസാറിൽ സംഘടിപ്പിച്ചു. കവിയരങ്ങ് തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി പ്രമീള ഉദ്ഘാടനം ചെയ്തു. പ്രശസ്ത ഫോക് ലോറിസ്റ്റും, ആക്റ്റിവിസ്റ്റുമായ ഗിരീഷ് ആമ്പ്ര, നോവലിസ്റ്റും സംഗീത നിരൂപകനുമായ നദീം നൗഷാദ് എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി.
സുരേഷ് പാറപ്രം ,ജോബി മാത്യു, റംഷാദ് എം., ബിനേഷ് ചേമഞ്ചേരി ,രാജീവ് ചേമഞ്ചേരി ,ബിന്ദു ബാബു, സന്ദീഷ് ഇയാട്, മുഹമ്മദ് കോയ എന്നിവർ കവിത അവതരിപ്പിച്ചു. മനോജ് പുറക്കാട്ടിരി ,സി.കെ രാഘവൻ, തൂലിക സാഹിത്യ വേദി പ്രസിഡൻ്റ് റഹീം പുഴയോരത്ത്, സെക്രട്ടറി വിജു.വി.രാഘവ്, വൈസ് പ്രസിഡൻ്റ് ജയരാജൻ സി.എം എന്നിവർ സംസാരിച്ചു.
0 Comments