താമരശ്ശേരി :റോളക്സ് ഗോൾഡിൽ നിന്നും
ഒന്നര ലക്ഷത്തോളം രൂപയുടെ സ്വർണ്ണാഭരണങ്ങൾ പർച്ചേസ് നടത്തി
പുറത്തിറങ്ങിയ ചമൽ സ്വദേശികളായ
കുടുംബാംഗങ്ങളിൽ നിന്നും താമരശ്ശേരി മുരളി ടൈംസിന് മുന്നിൽ റോഡരികിൽ അവർ വാങ്ങിയ സ്വർണ്ണാഭരണങ്ങളടങ്ങിയ
പേഴ്സ് നഷ്ട്ടപ്പെട്ടു . പേഴ്സ് നഷ്ട്ടപ്പെട്ടതറിയാതെ കുടുംബം കാറോടിച്ച് പോയി . അപ്പോൾ അതു വഴി നടന്നു വരികയായിരുന്ന തമിഴ്നാട് ട്രിച്ചി സ്വദേശി കുമാറിന് പേഴ്സ് കിട്ടുകയും വില പിടിപ്പുള്ള സ്വർണ്ണാഭരണങ്ങളാണ് പേഴ്സിലുള്ളതെന്ന് തിരിച്ചറിയുകയും ചെയ്ത കുമാർ പേഴ്സ് തൊട്ടരികിലെ മുരളി ടൈംസ് ഉടമ മുരളിയേട്ടനെ ഏൽപ്പിക്കുന്നു .
ഒരു നേരത്തെ ഭക്ഷണം കഴിക്കാനോ തുടർ യാത്രക്കുള്ള വണ്ടിക്കൂലിക്കോ പോലും കയ്യിൽ കാശില്ലാതെ തൊഴിൽ തേടി താമരശ്ശേരിയിലൂടെ അലഞ്ഞു നടന്ന
കുമാർ കയ്യിൽ വന്നുപെട്ട
വൻ തുക വിലവരുന്ന ആഭരണങ്ങൾ തിരിച്ച് നൽകി സത്യസന്ധതയുടെ പ്രതീകമായി.
0 Comments