കൊയിലാണ്ടി : ജീവിത യാത്രയിൽ ഭൂരിഭാഗവും സൈക്കിളിനെ സഹചാരിയാക്കിയ 79 കാരന് മോഷണം പോയ സൈക്കിളിന് പകരം വാങ്ങി നൽകി വാട്സ് ആപ്പ് കൂട്ടായ്മ. ചാരിറ്റി - വിദ്യാഭ്യാസ മേഖലകളിൽ പന്ത്രണ്ട് വർഷം പിന്നിടുന്ന കൊല്ലം ലൈവ് വാട്സ് ആപ്പ് കൂട്ടായ്മയാണ് കൊല്ലം കീഴേൽ വിശ്വനാഥന് (ചിന്നൻ നായർ ) പുതിയ സൈക്കിൾ സമ്മാനിച്ചത്. പതിനാലാമത്തെ വയസ്സിൽ തൊഴിൽ ആവശ്യാർത്ഥം സൈക്കിൾ യാത്ര തുടങ്ങിയ അദ്ദേഹം ഇന്നും മുടങ്ങാതെ അത് തുടരുന്നു. ഏറെ കാലം സഹചാരിയായ തൻ്റെ സൈക്കിളാണ് കഴിഞ്ഞ ദിവസം മോഷ്ടിക്കപ്പെട്ടത്. വിവരമറിഞ്ഞ വാർട്സ് ആപ്പ് അംഗങ്ങൾ മണിക്കുറുകൾക്കകം പുത്തൻ സൈക്കിൾ എത്തിക്കുകയും ചെയ്തു. കൊയിലാണ്ടി പോലീസ് ഇൻസ്പെക്ടർ ശ്രീലാൽ ചന്ദ്രശേഖരൻ സൈക്കിൾ കൈമാറി. ചടങ്ങിന് ഓൺലൈൻ വഴി ഷാഫി പറമ്പിൽ എം പി ആശംസ അറിയിച്ചു. അൻസാർ കൊല്ലം, രാജേഷ് കീഴരിയൂർ, ഹാശിം പുന്നക്കൽ, ടി.വി. ബദറുദ്ദീൻ, അബൂബക്കർ മശ്രിഖ്, എം. ഹമീദ് എന്നിവർ പങ്കെടുത്തു.
0 Comments