അത്തോളി: ഓട്ടമ്പലം പ്രിയദർശിനി ഗ്രന്ഥാലയം സംഘടിപ്പിച്ച ''ലഹരിവിരുദ്ധ ബഹുജന സന്ദേശയാത്ര '' അത്തോളിയിൽ നിന്ന് ആരംഭിച്ച് ഗ്രന്ഥാലയ പരിസരത്ത് സമാപിച്ചു. അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്
ബിന്ദു രാജൻ ജാഥ ഉദ്ഘാടനം ചെയ്തു.
സന്ദേശയാത്രയിൽ രാഷ്ട്രീയ, സാംസ്കാരിക, റസിഡൻസ് അസോസിയേഷൻ, വ്യാപാര വ്യവസായ, കുടുംബശ്രീ, അത്തോളി സ്കൂൾ എസ്.പി സി ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു.
എൻ.ടി. മനോജ് (ജില്ലാ ലൈബ്രറി കൗൺസിൽ ),ആർ.എൻ ബൈജു (അസി.എക്സൈസ് കമ്മീഷണർ, കോഴിക്കോട്) എന്നിവർ സമാപന ചടങ്ങിൽ മുഖ്യാതിഥികളായി.
ഷാജി വി.യം,ആർ.എം.കുമാരൻ, ജാഫർ കെ,അനിൽ മാസ്റ്റർ എസ്, സിദ്ധാർത്ഥൻ വി.പി, മോളി ടീച്ചർ സി.പി, രവീന്ദ്രൻ കെ.യം,ഷിബി.പി.യം തുടങ്ങിയവർ സംസാരിച്ചു.സുന്ദരൻ കോതങ്ങാട്ടിൻ്റെ ടാബ്ലോയും,മയൂഖ സുഭാഷിൻ്റെ ലഹരിവിരുദ്ധ കവിതയും പരിപാടിയുടെ ഭാഗമായി.
0 Comments