സ്വാമി ഗുരുവരാനന്ദ സമാധിവാർഷിക ദിനം ആചരിച്ചു.






കൊളത്തൂർ: മലബാറിൽ അനേകം ക്ഷേത്രങ്ങളുടെ പുനരുദ്ധാരകനും കൊളത്തൂരിൻ്റെ വികസനത്തിൽ നിർണ്ണായക പങ്കുവഹിച്ചിട്ടുമുള്ള സ്വാമി ഗുരുവരാനന്ദയുടെ നാൽപ്പത്തിനാലാമത് സമാധിവാർഷിക ദിനാചരണം കൊളത്തൂർ  ഗുരുരുവരാനന്ദശ്രമത്തിൽ ഇന്ന് നടന്നു.സമാധിമണ്ഡപത്തിൽ പൂജകൾ നടന്നു. 







അനുസ്മരണ സമ്മേളനം സ്വാമി ചിദാനന്ദപുരി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.ബത്തേരി മഹാഗണപതി ക്ഷേത്ര സമിതി പ്രസിഡന്റ്  ഗോപാലപിള്ള അനുസ്മരണ പ്രഭാഷണം നടത്തി. ഗംഗാധരൻ നായർ.വി, കെ.പത്മകുമാർ, വി.കാർത്തികേയൻ മാസ്റ്റർ, പി.ചന്ദ്രൻ മാസ്റ്റർ  എന്നിവർ സംസാരിച്ചു. രാജീവൻ കുളത്തൂർ സ്വാഗതവും  ശിവരാമൻ ഐ.എം  നന്ദിയും പറഞ്ഞു.




Post a Comment

0 Comments