മുണ്ടക്കൈ- ചൂരൽമല ഉരുള്‍പ്പൊട്ടല്‍; ദുരന്തബാധിതര്‍ക്കായി നിര്‍മിക്കുന്ന 10വീടുകളുടെ ഫൗണ്ടേഷൻ നിര്‍മാണം പൂര്‍ത്തിയായി.


കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതർക്കായി നിർമിക്കുന്ന വീടുകളില്‍ പത്തുവീടുകളുടെ ഫൗണ്ടേഷൻ നിർമാണം പൂർത്തിയായി.

ആകെ 410 വീടുകളാണ് എല്‍സ്റ്റോണ്‍ എസ്റ്റേറ്റ് പുല്‍പ്പാറ ഡിവിഷനില്‍ നിർമിക്കുക. ഇതിനായി എല്‍സ്റ്റോണ്‍ എസ്റ്റേറ്റിനെ അഞ്ച് സോണുകളാക്കി തിരിച്ചാണ് നിർമാണ പ്രവർത്തനം നടക്കുന്നത്. സോണ്‍ ഒന്നിലാണ് നിലവില്‍ നിർമാണ പ്രവർത്തികള്‍ നടക്കുന്നത്. 99 വീടുകളാണ് സോണ്‍ ഒന്നില്‍ നിർമിക്കുക. ഇതില്‍ 60 വീടുകള്‍ക്കുള്ള പ്ലോട്ടുകളും എട്ട് വീടിനുള്ള ഫൂട്ടിങും ഒരുങ്ങിക്കഴിഞ്ഞതായി നിർമാണ ചുമതലയുള്ള ഊരാളുങ്കല്‍ ലേബർ കോണ്‍ട്രാക്‌ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി അധികൃതർ പറഞ്ഞു.

Post a Comment

0 Comments