തിരുവനന്തപുരം: ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം കേരളത്തിലെ വിവിധ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ കടുത്ത ചൂടിനും സമ്മിശ്ര കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഉയർന്ന താപനില മുന്നറിയിപ്പും പുറപ്പെടുവിച്ചു.
11 ജില്ലകളിൽ ഞായറാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്.
ഞായറാഴ്ച തൃശൂർ ജില്ലയിൽ താപനില 38 ഡിഗ്രി വരെയും കോട്ടയം, കൊല്ലം, പാലക്കാട് ജില്ലകളിൽ 37 ഡിഗ്രി വരെയും പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 36 ഡിഗ്രി വരെയും ഉയരാൻ സാധ്യതയുണ്ട്.
0 Comments